ഐസിസ് റിക്രൂട്ട്മെന്റ് കേരളത്തിൽ വ്യാപകം; പി.ജയരാജൻ
കേരളത്തിൽ ഐസിസ് റിക്രൂട്ട്മെന്റ് വ്യാപകമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്രിയംഗം പി. ജയരാജൻ. ചെറുപ്പക്കാർ പൊളിറ്റിക്കൽ ഇസ്ലാമിലേക്ക് വഴി തെറ്റുവെന്നും കണ്ണൂരിൽ നിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലായി ഭീകരസംഘടനയിലേക്ക് പോകുന്നതെന്നും കണ്ണൂരിലെ പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ ജയരാജൻ പറഞ്ഞു.